News Kerala

വെള്ളമൊഴിഞ്ഞ ആശ്വാസത്തില്‍ നടി സാവിത്രി ശ്രീധരന്‍

കോഴിക്കോട്: മാങ്കാവിലെ വീട്ടില്‍ നിന്ന് വെള്ളക്കെട്ട് ഒഴിഞ്ഞു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് നടി സാവിത്രി ശ്രീധരന്‍. വെള്ളമുയര്‍ന്നതിനാല്‍ ഒരുദിവസം മാറിത്താമസിക്കേണ്ടിവന്നു. ഇതിനിടയിലാണ് ദേശീയ അംഗീകാരം തേടിയെത്തിയത്. മീഞ്ചന്ത ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇന്ന് സാവിത്രി അതിഥിയായി എത്തി.