News Kerala

നാട്ടുകാര്‍ ഒരുമിച്ചു; പെരിയവര താത്കാലിക പാലത്തിന് പുനര്‍ജന്മം

ഇടുക്കി: നാട്ടുകാര്‍ ഒരുമിച്ചതോടെ പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ പെരിയവര താത്കാലിക പാലത്തിന് പുനര്‍ജന്മം. മറയൂര്‍ മേഖല ഒറ്റപ്പെട്ടതോടെയാണ് തൊഴിലാളികളും നാട്ടുകാരും ശ്രമദാനമായി താത്കാലിക പാലം സഞ്ചാരയോഗ്യമാക്കിയത്. പാലം പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ്കളക്ടര്‍ അറിയിച്ചു.