News Kerala

നാട്ടങ്കം 2020 - തൃശൂർ

പൂരങ്ങളുടെ നാട്ടിൽ തിരഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറി കഴിഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉണ്ടായ മുന്നേറ്റം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് തൃശൂർ ജില്ലയിൽ. അതേസമയം കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷവെക്കുന്നു. ലോക് സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ വോട്ട് ഇത്തവണയും ലഭിക്കുമെന്ന പ്രതീക്ഷയിൽ ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പ് വിശേഷങ്ങളുമായി പ്രത്യേക പരിപാടി- നാട്ടങ്കം 2020 - തൃശൂർ.