News Kerala

ചരിത്രപ്രസിദ്ധമായ നവരാത്രി പൂജയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ നവരാത്രി പൂജയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. തമിഴാനാട്ടിൽ നിന്നുള്ള വിഗ്രഹ ഘോഷയാത്ര ഇന്നലെ വൈകിട്ട് നഗരത്തിലെത്തി. സരസ്വതി വിഗ്രഹം ആറാട്ടിന് ശേഷം നവരാത്രി മണ്ഡലത്തിലും കുമരസ്വാമി, മുന്നൂറ്റിനങ്ക വിഗ്രഹങ്ങൾ ചെന്തിട്ട, ആര്യശാല ക്ഷേത്രങ്ങളിലെത്തിച്ചു.