News Kerala

കോട്ടയത്ത് എന്‍ സി പി നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി

കോട്ടയം: കോട്ടയത്ത് എന്‍.സി പി. നേതൃയോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും. ജില്ലാ പ്രസിഡന്റ് ടി.വി ബേബിയെ നീക്കിയതിനെതിരെ പ്രമേയം അവതരിപ്പിക്കുന്നതിനെച്ചൊല്ലിയാണ് യോഗത്തില്‍ കയ്യാങ്കളി നടന്നത്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അടക്കം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.