News Kerala

നെടുമങ്ങാട് സ്റ്റേഷന് ബോംബെറിഞ്ഞ സംഭവം: പ്രതികള്‍ക്കെതിരെ ഡിവൈഎസ്പിയുടെ ഭീഷണി

തിരുവനന്തപുരം: പോലീസിനെ ആക്രമിച്ചാല്‍ ആരെയും മനസമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന പരസ്യഭീഷണിയുമായി ഡി.വൈ.എസ്.പി. നെടുമങ്ങാട് സ്റ്റേഷന് നേരെ ആര്‍.എസ്.എസ്. നേതാവ് ബോംബ് എറിഞ്ഞ കേസിലാണ് പരാമര്‍ശം. അക്രമങ്ങളില്‍ മുഖം നോക്കാതെ അറസ്റ്റ് തുടരുമെന്നും ഡിവൈഎസ്പി ബി.അശോകന്‍ പറഞ്ഞു.