News Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: മുന്‍ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ പ്രതിക്കൂട്ടിലാക്കി മൊഴി

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മുന്‍ എസ്.പി കെ.ബി വേണുഗോപാലിനെ പ്രതിക്കൂട്ടിലാക്കി സി.ബി.ഐക്ക് മുന്നില്‍ രണ്ട് ഡി.വൈ.എസ്.പിമാരുടെ മൊഴി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം എസ്.പിയെ നേരിട്ട് അറിയിച്ചിരുന്നുവെന്ന് സി.ബി.ഐയുടെ ചോദ്യം ചെയ്യലില്‍ ഡി.വൈ.എസ്.പിമാര്‍ മൊഴി നല്‍കി.