News Kerala

രാജമലയില്‍ കുറിഞ്ഞി വസന്തം മൊട്ടിട്ടു തുടങ്ങി

ഇടുക്കി: പ്രളയത്തിനു ശേഷം വെയില്‍ കണ്ടു തുടങ്ങിയതോടെ പന്ത്രണ്ടു വര്‍ഷത്തിനു ശേഷം വിരുന്നെത്തുന്ന കുറിഞ്ഞി വസന്തം മൊട്ടിട്ടു തുടങ്ങി. ഓണം - കുറിഞ്ഞി സീസണ്‍ മുന്നില്‍ കണ്ട് വലിയ ഒരുക്കങ്ങള്‍ നടത്തിയ മൂന്നാര്‍ ഇപ്പോഴും പ്രതീക്ഷയിലാണ്. മഴകുറഞ്ഞതും ഗതാഗത സൗകര്യങ്ങള്‍ ഭാഗീകമായി പുനസ്ഥാപിച്ചതും ടൂറിസം മേഖലയിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുമെന്നാണ് പ്രതീക്ഷ.