നേപ്പാളില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; 8 മൃതദേഹങ്ങളും ഒരേ വിമാനത്തില്‍ നാട്ടിലെത്തിക്കും
ന്യൂഡല്‍ഹി: നേപ്പാളില്‍ മരിച്ച എട്ടു മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ എട്ടു പേരുടെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍നിന്ന് നാട്ടിലേക്ക് അയക്കും.