News Kerala

ഇന്‍ഫര്‍മേഷന്‍ കേരള ബന്ധുനിയമനം; ജയിംസ് മാത്യുവിന്റെ കത്ത് പുറത്തുവിട്ട് പികെ ഫിറോസ്

കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധുവിനെ നിയമിച്ചതിനെതിരെ സിപിഎം എംഎല്‍എ ജയിംസ് മാത്യുവിന്റെ പരാതി പുറത്തുവന്നു. നിയമനത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തത് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് പരാതിയുടെ പകര്‍പ്പ് പുറത്തുവിട്ട യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചു.