News Kerala

ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി.ജലീലിന്റെ ഓഫീസ് ഫയലുകള്‍ പൂഴ്ത്തിയതായി ആവര്‍ത്തിച്ച് യൂത്ത് ലീഗ്

മലപ്പുറം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട ഫയലുകള്‍ മന്ത്രി കെ.ടി.ജലീലിന്റെ ഓഫീസ് പൂഴ്ത്തിവെക്കുന്നതായുള്ള ആരോപണം ആവര്‍ത്തിച്ച് യൂത്ത് ലീഗ്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഫയലിന്റെ കോപ്പി ലഭ്യമല്ലെന്ന മറുപടിയാണ് ഏറ്റവും ഒടുവില്‍ ലഭിച്ചതെന്നും മലപ്പുറത്ത് യുവജന യാത്രയ്ക്കിടെ പി.കെ. ഫിറോസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.