News Kerala

പുതിയ ദേശീയ വിദ്യാഭ്യാസ നയം: അധ്യാപകര്‍ തരംതാഴ്ത്തപ്പെടുമെന്ന് ആശങ്ക

കോഴിക്കോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പായാല്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ തരം താഴ്ത്തപ്പെടുമെന്ന് അധ്യാപക സംഘടനകള്‍. സിലബസ് വര്‍ഗീയവല്‍ക്കരിക്കാനും ചരിത്രം മാറ്റിയെഴുതാനും ഇടയുണ്ടെന്ന രാഷ്ട്രീയ വിമര്‍ശനവും ഉയരുന്നു. പ്രോഗ്രസ് കാര്‍ഡ് പരിഷ്‌കരണം ചൂഷണത്തിന് വഴിവയ്ക്കുമെന്ന ആശങ്കയുമുണ്ട്.