രോഗിയുടെ ജീവൻ നഷ്ടമാക്കിയത് മെഡിക്കൽ കോളേജിലെ സംവിധാനങ്ങളുടെ ഏകോപനമില്ലായ്മയോ?
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്കരോഗി മരിച്ചതിൽ അന്വേഷണം. കൊച്ചിയിൽ നിന്ന് മൂന്ന് മണിക്കൂർ കൊണ്ട് വൃക്ക എത്തിച്ചിട്ടും നാലുമണിക്കൂറാണ് ശസ്ത്രക്രിയ വൈകിയത്. ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.