News Kerala

നെയ്യാറ്റിന്‍കരയില്‍ അമ്മയുടെയും മകളുടെയും ആത്മഹത്യ:പ്രതികള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റവുംചുമത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റവും ചുമത്തി. മരിച്ച ലേഖയുടെ കൂടുതല്‍ സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് നടപടി. പ്രതികള്‍ക്ക് മന്ത്രവാദികളുമായി ബന്ധമുണ്ടെന്ന ലേഖയുടെ സഹോദരിയുടെ മൊഴി കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.