News Kerala

ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ: സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടുമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിക്കുകയും അമ്മയ്ക്ക് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നയമെന്നും ഇക്കാര്യം ബാങ്കേഴ്‌സ് സമിതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.