News Kerala

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: കാരണം കുടുംബപ്രശ്‌നമെന്നതിന് കൂടുതല്‍ തെളിവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി മരിച്ചതിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് കിട്ടി. തന്നെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവിന്റെ അമ്മ ശ്രമിക്കുന്നുവെന്ന പരാമര്‍ശമുള്ള ലേഖയുടെ കുറിപ്പ് പോലീസ് കണ്ടെത്തി. അതേസമയം മന്ത്രവാദം നടന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.