News Kerala

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം: ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അന്വേഷിക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തതില്‍ കാനറ ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കണ്ടെത്താന്‍ പോലീസ് കോള്‍ രേഖകള്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുക. കാനറ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ മൃതദേഹം സംസ്‌കരിക്കില്ല എന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി.