News Kerala

സനലിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയത് ഡ്യൂട്ടി മാറാനെന്ന് വിശദീകരണം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി കാറിനു മുന്നില്‍ തള്ളിയിട്ടു കൊന്ന യുവാവിനോട് പോലീസ് ചെയ്തത് കൊടും ക്രൂരത. ആശുപത്രിയിലെത്തിക്കാതെ പരുക്കേറ്റ സനല്‍കുമാറിനെ സ്റ്റേഷനില്‍ കൊണ്ടുപോയതിന്റെ ദൃശ്യം മാതൃഭൂമി ന്യൂസിന് കിട്ടി. സ്റ്റേഷനിലേക്ക് കൊണ്ടുപോയത് ഡ്യൂട്ടി മാറാനാണെന്നാണ് വിശദീകരണം.