News Kerala

അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവം: ബാങ്കിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമച്ചുവെന്ന് മാനേജര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ ബാങ്കിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ചിലര്‍ ശ്രമിച്ചുവെന്ന് കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ ജി.കെ.മായ. വായ്പ തിരിച്ചടയ്ക്കുന്നതിന് കുടുംബത്തിന് സമയം നല്‍കില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സമയം നീട്ടി നല്‍കിയതില്‍ മരണപ്പെട്ട ലേഖ ബാങ്കിനോട് നന്ദി അറിയിച്ചിരുന്നതായും ജി.കെ.മായ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.