News Kerala

നിലമ്പൂർ രാധ കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ടു

നിലമ്പൂർ: നിലമ്പൂർ രാധ കൊലക്കേസിൽ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ പേഴ്സണൽ സ്റ്റാഫഗമായിരുന്ന ബി.കെ ബിജുവിനെയും കൂട്ടുപ്രതി ഷംസുദ്ദീനെയും ഹൈക്കോടതി വെറുതെ വിട്ടു. സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച രണ്ട് പ്രതികളെയും സംശയത്തിന്‍റെ അനുകൂല്യം നൽകിയാണ് ഹൈക്കോടതി വിട്ടയച്ചത്. രാഷ്ട്രീയ എതിരാളികളുടെ സ്ഥിരം തുറുപ്പു ചീട്ടായിരുന്ന വിഷയത്തിൽ അനുകൂല വിധി ഇത്തവണ നിലമ്പൂരിൽ കോൺഗ്രസ്സിന് ആശ്വാസമാകും.

Mathrubhumi News is now available on WhatsApp. Click here to subscribe.