News Kerala

പ്രളയ മേഖലകളില്‍ ഉപയോഗിക്കാന്‍ ബോട്ട് നിര്‍മിച്ച് അഗ്‌നിശമന സേന നിലമ്പൂര്‍ യൂണിറ്റ്

മലപ്പുറം: പ്രളയ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് സ്വയം നിര്‍മിച്ചു മാതൃകയാവുകയാണ് നിലമ്പൂര്‍ അഗ്‌നിശമന സേന. പ്ലാസ്റ്റിക് വീപ്പ, ഇരുമ്പ് പൈപ്പുകള്‍, ഷീറ്റുകള്‍ എന്നിവ കൊണ്ടാണ് ബോട്ട് നിര്‍മിച്ചത്. അഞ്ച് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ ബോട്ട് ചാലിയാര്‍ പുഴയിലെ ടാണ കടവില്‍ നീറ്റിലിറക്കി.