News Kerala

നീലഗിരിയില്‍ 10 ദിവസം തുടര്‍ച്ചയായി മഴ; തീരാദുരിതത്തില്‍ ജനങ്ങള്‍

നീലഗിരി: നീലഗിരിയില്‍ 10 ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ ജനങ്ങളുടെ ദുരിതം തുടരുകയാണ് ഇപ്പോഴും. സംഭരണ ശേഷിയിലെത്തിയ പൈക്കര ഡാം കഴിഞ്ഞ മൂന്ന് ദിവസമായി തുറന്ന് വെച്ചിരിക്കുകയാണ്. ഇത് കാരണം ഏക്കര്‍ കണക്കിന് കൃഷി വെള്ളത്തിനടിയിലായി.