News Kerala

നിപ: നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ല

കൊച്ചി: നിപ രോഗബാധ സംബന്ധിച്ച ആശങ്കകള്‍ ഒഴിയുന്നു. നിരീക്ഷണത്തിലുള്ള ആര്‍ക്കും പനി ഉള്‍പ്പെടെയുള്ള മറ്റ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള. കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡിലുള്ള രണ്ട് പേരുടെ പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നും നിപ ബാധിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.