News Kerala

എന്‍ഐആര്‍എഫ് ഇന്ത്യ റാങ്കിങ് 2020-ല്‍ അമൃത വിശ്വവിദ്യാപീഠത്തിന് മികച്ച നേട്ടം

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച 'എന്‍ഐആര്‍എഫ് ഇന്ത്യ റാങ്കിങ്-2020' ല്‍ അമൃത വിശ്വവിദ്യാപീഠത്തിന് മികച്ച നേട്ടം. രാജ്യത്തെ മികച്ച സര്‍വ്വകലാശാലകളില്‍ നാലാം സ്ഥാനത്തെത്തിയ അമൃത വിശ്വ വിദ്യാപീഠം മെഡിക്കല്‍, ഡെന്റല്‍, ഫാര്‍മസി വിഭാഗങ്ങളില്‍ കേരളത്തില്‍ നിന്നുമുള്ള ഏക സ്ഥാപനമാണ്.