News Kerala

സംസ്ഥാന ബജറ്റില്‍ കോവിഡ് വാക്‌സീനേഷന്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം ഉണ്ടാകില്ല - തോമസ് ഐസക്

തിരുവനന്തപുരം: നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ കോവിഡ് വാക്‌സീനേഷന്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് ധനമന്ത്രി ഡോ ടി എം തോമസ് മാതൃഭൂമി ന്യൂസിനോട്. നികുതി വര്‍ധനയില്ലാത്ത ബജറ്റില്‍ നികുതി ഇളവ്, ക്ഷേമപെന്‍ഷന്‍ വര്‍ധന, കാര്‍ഷിക സഹായം, തൊഴില്‍ തുടങ്ങിയ വാഗ്ദാനങ്ങളുണ്ടാകും. കേന്ദ്ര ബജറ്റിന് മുന്‍പ് സംസ്ഥാനം ബജറ്റ് തയാറാക്കുന്നതിനാല്‍ വകയിരുത്തല്‍ വെല്ലുവളിയായി.