News Kerala

ആഴക്കടൽ മത്സ്യബന്ധനത്തിൽ സർക്കാർ നയത്തിൽ മാറ്റമില്ലെന്ന് എ വിജയരാഘവൻ

പാലക്കാട്: ആഴക്കടൽ മത്സ്യബന്ധനത്തിൽ സർക്കാർ നയത്തിനോ നിലപാടിലോ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വിവാദങ്ങൾ പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യതയെ ആണ് ബാധിച്ചത്. വിദേശകപ്പലുകൾക്ക് നമ്മുടെ തീരത്ത് വന്ന് മീൻ പിടിക്കാൻ അവസരം ഒരുക്കിയത് കോൺഗ്രസ് ആണെന്നും എ വിജയരാഘവൻ പാലക്കാട് പറഞ്ഞു.