News Kerala

കെ.ടി. ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി: മന്ത്രി കെടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. വീണ്ടും മൊഴിയെടുക്കമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി വ്യക്തമാക്കി. മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.