News Kerala

ടെണ്ടറില്ലാതെ ഒരു കൺസൾട്ടൻസി കരാറും ഏർപ്പെടുത്തിയിട്ടില്ല: ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: എന്തിനും ഏതിനും കൺസൾട്ടൻസി എന്ന സമീപനം ഇടത് സർക്കാരിനില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പക്ഷെ കൺസൾട്ടൻസി വേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും മന്ത്രി. എന്നാൽ ടെണ്ടറില്ലാതെ ഒരു കൺസൾട്ടൻസി കരാറും ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.