News Kerala

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇല്ല; വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനം സമ്പൂർണ ലോക് ഡൗണിലേക്ക് ഇപ്പോൾ പോകേണ്ടതില്ലെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം. എന്നാൽ, നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരും. വാരാന്ത്യ ലോക്ഡൗണും രാത്രി കർഫ്യൂവും തുടരും. കടകമ്പോളങ്ങൾ ഏഴരക്ക് അടയ്ക്കണം. വോട്ടെണ്ണൽ ദിവസം ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമായി.

Mathrubhumi News is now available on WhatsApp. Click here to subscribe.