News Kerala

വാടക നല്‍കാന്‍ പണമില്ല; തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ആശങ്കയില്‍ വൃദ്ധ ദമ്പതികള്‍

മലപ്പുറം: വാടക നല്‍കാന്‍ പണമില്ലാതെ എപ്പോള്‍ വേണമെങ്കിലും തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ആശങ്കയില്‍ മലപ്പുറം ചേളാരിയിലെ വൃദ്ധ ദമ്പതികള്‍. തേഞ്ഞിപ്പലത്ത് പലയിടങ്ങളിലായി വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഗോപാലകൃഷ്ണനു ഭാര്യ ലളിതയുമാണ് സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്.