News Kerala

നിയമന വിഷയത്തിൽ ഇനി സർക്കാരുമായി ചർച്ചക്കില്ലെന്ന് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: നിയമന വിഷയത്തിൽ ഉത്തരവിറക്കാതെ ഇനി സർക്കാരുമായി ചർച്ചക്കില്ലെന്ന് ഉദ്യോഗാർത്ഥികൾ. സർക്കാർ മൗനം തുടർന്നാൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.