News Kerala

വഴിയില്ലാതെ ദുരിതത്തിലായി തവനൂരിലെ അറുപതോളം കുടുംബങ്ങള്‍

മലപ്പുറം: വഴിയില്ലാതെ ദുരിതത്തിലായി മലപ്പുറം തവനൂര്‍ മുരുടാവില്‍പടി കാക്കശ്ശേരി കുന്നിന് താഴത്തെ അറുപതോളം കുടുംബങ്ങള്‍. രോഗികളെ പാടം കടത്തി ആശുപത്രിയില്‍ എത്തിക്കുകയെന്നതാണ് ഏറെ ദുഷ്‌കരം. പല തവണ പരാതി നല്‍കിയിട്ടും റോഡിന് നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.