News Kerala

കനാലില്‍ വെള്ളമില്ല; തിരുവല്ല പെരുന്തുരുത്തി തെക്ക് പാടശേഖരം കരിഞ്ഞുണങ്ങുന്നു

തിരുവല്ല: ജലസേചന സൗകര്യമില്ലാതെ തിരുവല്ല പെരുന്തുരുത്തി തെക്ക് പാടശേഖരത്തിലെ നെല്‍ചെടികള്‍ കരിഞ്ഞ് ഉണങ്ങി. വിളവെടുപ്പിന് ഒരു മാസം ശേഷിക്കെ നെല്‍ ചെടികള്‍ നശിക്കുന്നത് കര്‍ഷകര്‍ക്ക് കനത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്. സമീപത്തെ മാര്‍ക്കറ്റ് കനാലില്‍ ഒഴുക്ക് വീണ്ടെടുക്കുക വഴി മാത്രമെ പ്രശ്‌ന പരിഹാരം സാധ്യമാകുകയുള്ളുവെന്ന് കര്‍ഷകര്‍ പറയുന്നു.