News Kerala

കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ല; താനൊരു പ്രത്യേക ജനുസ്സാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ലെന്നും മകളുടെ വിവാഹത്തലേന്ന് സ്വപ്ന സുരേഷ് വീട്ടിലെത്തിയിട്ടില്ലെന്നും  മുഖ്യമന്ത്രി നിയമസഭയിൽ. താനൊരു പ്രത്യേക ജനുസ്സാണെന്ന് സ്വയം വിശേഷിപ്പിച്ച മുഖ്യമന്ത്രി, പ്രതിപക്ഷം ശ്രമിച്ചാൽ അധോലോകനായകനാകില്ലെന്നും പറഞ്ഞു.