കുവൈറ്റില്‍ ജോലിക്കായി പോയി നരകയാതന അനുഭവിക്കുന്ന യുവതിയെ നാട്ടിലെത്തിക്കാൻ നോർക്കയുടെ ഇടപെടൽ
കുവൈറ്റില്‍ ജോലിക്കായി പോയി നരകയാതന അനുഭവിക്കുന്ന എറണാകുളം സ്വദേശിയായ യുവതിയെ നാട്ടിലെത്തിക്കുന്നതിന് നോര്‍ക്കയുടെ ഇടപെടല്‍. വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് കുവൈത്ത് എംബസി നോര്‍ക്കയെ അറിയിച്ചു. മാതൃഭൂമി ന്യൂസ് വാര്‍ത്തയെ തുടര്ന്നാണണ് നടപടികള്‍ വേഗത്തിലാക്കിയത്.