ഇനി പരീക്ഷകൾ അടിമുടി മാറും; പരിഷ്ക്കരണത്തിന് 50 ശുപാർശകൾ
ക്ലാസിലെ ഹാജറിന് മാർക്ക് നൽകുന്നത് മതിയാക്കുന്നതടക്കം സർവകലാശാല പരീക്ഷാപരിഷ്ക്കരണത്തിനായി സർക്കാരിന് 50 ശുപാർശകൾ. പ്രകൃതി ക്ഷോഭം ഉണ്ടായാൽ മാത്രം പരീക്ഷ മാറ്റിയാൽ മതി. പരീക്ഷ ക്രമക്കേട് കുറയ്ക്കാൻ ഡിജിറ്റൽ നിരീക്ഷണം, ബാർ കോഡ് അടക്കം നിരവധി പരിഷ്ക്കരണ നിർദേശങ്ങളുണ്ട്.