News Kerala

സർക്കാരിനെതിരെ എൻഎസ്എസ് മുഖപത്രം

കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് എൻഎസ്എസ് മുഖപത്രം. ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണം എന്നാണ് എൻഎസ്എസ് മുഖപത്രമായ 'സർവീസ്' ആവശ്യപ്പെട്ടിരിക്കുന്നത്. യഥാർത്ഥ വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്നും മുഖപത്രത്തിലൂടെ എൻഎസ്എസ് നേതൃത്വം ആവശ്യപെടുന്നുണ്ട്.