News Kerala

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുന്നു

തിരുവനന്തപുരം: പ്രവാസികളും ഇതര സംസ്ഥാനങ്ങളിലുള്ളവരും തിരിച്ചെത്തി തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുകയാണ്. മടങ്ങിയെത്തിയ 128 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ തുടരുന്നതും സംസ്ഥാനത്തിന് വെല്ലുവിളിയാണ്.