News Kerala

ജി. സുകുമാരന്‍ നായരുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു കൂടിക്കാഴ്ച നടത്തി. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്‍എസ്എസ് തൃപ്തി രേഖപ്പെടുത്തിയതായി എന്‍.വാസു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എന്‍.എസ്.എസുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച നടത്തിയത്.