News Kerala

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജ് കീഴടങ്ങി

കല്പറ്റ: പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ഒ.എം. ജോര്‍ജ് കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ. എസ്.പി. കുബേരന്‍ നമ്പൂതിരിയുടെ മുന്നിലാണ് ഇയാള്‍ കീഴടങ്ങിയത്.