News Kerala

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടേത് അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടുള്ള വികസന മോഡല്‍

കോട്ടയം: അഞ്ച് പതിറ്റാണ്ട് കാലം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി നടപ്പാക്കിയത് ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടുള്ള വികസന മോഡലാണ്. കുടിവെള്ളം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പുതുപ്പള്ളി ഏറെ മുന്നിലാണ്. എന്നാല്‍ വലിയ വ്യവസായങ്ങളോ തൊഴില്‍ സ്ഥാപനങ്ങളോ മണ്ഡലത്തില്‍ ഇല്ലാത്തത് എതിരാളികള്‍ പലപ്പോഴും ചര്‍ച്ചയാക്കാറുണ്ട്.