മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും -ഉമ്മന്‍ ചാണ്ടി
പ്രചാരണമേല്‍നോട്ടസമിതിയുടെ ചെയര്‍മാനായതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യപേരുകാരന്‍ എന്നര്‍ഥമില്ലെന്ന് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. സോളാര്‍ കേസ് മുഖ്യമന്ത്രിക്കും സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ഉമ്മന്‍ചാണ്ടി. സിബിഐയ്ക്ക് കേസ് വിടേണ്ടിവന്നത് സര്‍ക്കാരിന്റേയും പിണറായി വിജയന്റേയും പരാജയമാണ്. സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ല. അന്വേഷണത്തിന് ഒരു രീതിയിലും തടസ്സം ഉണ്ടാക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസമുണ്ട് സര്‍ക്കാരിന്റേയും പിണറായിയുടേയും പരാജയമാണ് കേസ് സിബിഐക്ക് വിട്ട നടപടി കഴിഞ്ഞ 5 വര്‍ഷം സര്‍ക്കാര്‍ തുടര്‍ നടപടി എടുത്തില്ല കോടതിയില്‍ പോയാല്‍ അന്വേഷണത്തിന് തടസം നില്‍ക്കുന്നെന്ന് സര്‍ക്കാര്‍ ആരോപിക്കും ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഉമ്മന് ചാണ്ടി.