News Kerala

കോട്ടയത്ത് ആദായ നികുതി വകുപ്പ് കമ്മീഷണറെ ഉദ്യോഗസ്ഥരും ജീവനക്കാരും ഉപരോധിച്ചു

കൊച്ചി: കോട്ടയത്ത് ആദായ നികുതി വകുപ്പ് കമ്മീഷണറെ ഉദ്യോഗസ്ഥരും ജീവനക്കാരും ഉപരോധിച്ചു. അനാവശ്യമായി അച്ചടക്ക നടപടി സ്വീകരിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം നിയമപരമായ നടപടികള്‍ മാത്രമാണ് താന്‍ സ്വീകരിച്ചതെന്ന് കമ്മീഷണര്‍ പ്രതികരിച്ചു. ഇന്‍കം ടാക്‌സ് ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസ്സിയേഷന്‍, എംപ്ലോയിസ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. കോട്ടയം ഇന്‍കം ടാക്‌സ് കമ്മീഷണര്‍ രവി സാരംഗിനെ അരമണിക്കൂറോളം പ്രതിഷേധക്കാര്‍ ഉപരോധിച്ചു. കഴിഞ്ഞ വര്‍ഷവും ആരോപണ വിധേയനായ കമ്മീഷണര്‍ക്കെതിരെ ഉദ്യോഗസ്ഥരും ജീവനക്കാരും പരാതി നല്‍കിയിരുന്നു.