News Kerala

സ്ഥാനക്കയറ്റം തടഞ്ഞുവെന്ന് ആരോപിച്ച് പരാതി നല്‍കിയ ജീവനക്കാരനെതിരെ പ്രതികാര നടപടിയെന്ന് ആക്ഷേപം

തിരുവനന്തപുരം: സ്ഥാനക്കയറ്റം തടഞ്ഞുവെന്ന് ആരോപിച്ച് വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയ ജീവനക്കാരനെതിരെ പ്രതികാര നടപടിയെന്ന് ആക്ഷേപം. പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരന് ചുമതല മാറ്റി നല്‍കി, സ്ഥാപനത്തിനു പുറത്ത് നിര്‍ത്തിയെന്നാണ് പരാതി. എന്നാല്‍, ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള നീക്കമാണ് ജീവനക്കാരന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബാങ്ക് സെക്രട്ടറി വിശദീകരിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.