News Kerala

ഓണക്കാലമായതോടെ കൊല്ലത്ത് വ്യാജവെളിച്ചെണ്ണയുടെ വില്‍പന സജീവം

കൊല്ലം: ഓണക്കാലമായതോടെ കൊല്ലത്ത് വ്യാജവെളിച്ചെണ്ണയുടെ വില്‍പന സജീവം. പുത്തന്‍ചന്തയില്‍ വ്യാജവെളിച്ചെണ്ണ നിര്‍മ്മിച്ചു വിറ്റ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു. കൊല്ലം പുന്തലത്താഴത്ത് വെളിച്ചെണ്ണയുടെ സാമ്പിള്‍ ശേഖരിക്കാന്‍ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ കടയുടമയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല.