News Kerala

മാതൃദിനത്തില്‍ കേരളം സ്മരിക്കുന്നു, ലാലി ടീച്ചറിനെ

തിരുവനന്തപുരം: മാതൃദിനത്തില്‍ കേരളം ഏറ്റവുമധികം സ്മരിക്കുന്നത് ഈ അമ്മയെയാണ്. മരണ ശേഷവും ഈ അമ്മയുടെ ഹൃദയം മറ്റൊരാള്‍ക്ക് വേണ്ടി തുടിക്കുകയാണ്. ഹൃദയത്തോടൊപ്പം രണ്ടു വൃക്കകളും കണ്ണും ദാനം ചെയ്ത തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിനെ മകള്‍ ദേവിക സ്മരിക്കുന്നു.