News Kerala

ഓണാഘോഷത്തിന് ഒരുങ്ങി മലയാളികള്‍

കുട്ടനാട്: പ്രകൃതി ക്ഷോഭത്തിന്റെ പ്രയാസങ്ങളെ പിന്നിലാക്കി മലയാളികള്‍ ഓണാഘോഷത്തിന്റെ അരികിലാണ്. ഇടവിട്ടെത്തുന്ന മഴ രസംകൊല്ലുമെന്ന ആശങ്ക ഒഴിയാതെ നില്‍ക്കുകയാണ് ഉത്രാടം. മഹാപ്രളയം നല്‍കിയ ഒരുവര്‍ഷത്തെ ഇടവേള പിന്നിട്ടാണ് കേരളം ആഘോഷത്തിലേക്ക് അടുക്കുന്നത്.