News Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. തലസ്ഥാനത്ത് നടന്ന വര്‍ണാഭമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഷോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ളത്.