News Kerala

നാട്ടുകാര്‍ക്ക് അനുഗ്രഹം നല്‍കാന്‍ ഓണപ്പൊട്ടന്‍ എത്തും

ഓണപ്പൊട്ടന്‍ വടക്കന്‍ കേരളത്തിന്റെ മാവേലിത്തമ്പുരാനാണ്. നാട്ടുകാര്‍ക്ക് അനുഗ്രഹം നല്‍കാന്‍ ഓണപ്പൊട്ടനെത്തുന്നത് ആഴ്ചകള്‍ നീണ്ട ഒരുക്കങ്ങള്‍ക്കും വ്രതത്തിനുമെല്ലാം ശേഷമാണ്. കുറ്റിയാടിയില്‍ മുപ്പത് വര്‍ഷത്തിലധികമായി ഓണപ്പൊട്ടന്‍ വേഷം കെട്ടുന്ന കുഞ്ഞിരാമന്‍ പണിക്കര്‍ ഇക്കൊല്ലത്തെ ഓണത്തിനുള്ള ഒരുക്കത്തിലാണ്.