News Kerala

കര്‍ദിനാളിനെതിരായ വ്യാജരേഖ കേസ്: ഒരാള്‍ പിടിയില്‍

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചു എന്ന കേസില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. എറണാകുളം സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മുരിങ്ങൂര്‍ ഇടവക വികാരിയായ ടോണി കല്ലൂക്കാരനെയും പോലീസ് ചോദ്യം ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന ഉറപ്പിന്മേല്‍ പോലീസ് വൈദികനെ വിട്ടയച്ചു.